WELCOME
മടവൂർ നോർത്ത് എ എം എൽ പി സ്കൂൾ.
മടവൂർ ഗ്രാമപഞ്ചായത്തിലെ വടക്കുഭാഗത്ത് കിഴക്കോത്ത് പഞ്ചായത്തിന് അതിർത്തിയിലാണ് ഏതാണ്ട് ഒരു നൂറ്റാണ്ടിനടുത്തായി പാരമ്പര്യം അവകാശപ്പെടാവുന്ന മടവൂർ നോർത്ത് എ എം എൽ പി സ്കൂൾ. കൊടുവള്ളി നരിക്കുനി റോഡിൽ മൂന്നു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. പേരിനെ അന്വർഥമാക്കും വിധം പിന്നോക്കാവസ്ഥയുള്ള ഒരു ഗ്രാമമാണ് ഇപ്പോഴും മടവൂർ. വായു മലിനീകരണത്തിനിടവരുത്തുന്ന വ്യവസായ ശാലകളോ വലിയ അങ്ങാടികളോ ഹോട്ടലുകളോ ഇല്ലാത്ത നെൽപ്പാടങ്ങളും കുന്നുകളും നിറഞ്ഞ പ്രദേശമാണിത് . എന്തുകൊണ്ടും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അനുയോജ്യമാണ് ഈ പ്രദേശം. 1928 ലാണ് ഇങ്ങനെയൊരു സ്ഥാപനത്തിന് പ്രാരംഭം കുറിച്ചത്. അനൗപചാരികമായി അന്നാരംഭിച്ച ഈ വിദ്യാലയത്തിന് 1935 ആണ് എലിമെൻ്ററി സ്കൂൾ ആയി സർക്കാർ അംഗീകാരം നൽകിയത്. ഇസ്ലാം മതപണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയും സമുദായ നേതാവുമായിരുന്ന ജനാബ് അഹമ്മദ് കുഞ്ഞി മുസ്‌ലിയാർ ആണ് സ്കൂളിൻറെ സ്ഥാപകനും ആദ്യകാല മാനേജറും. പിന്നോക്ക സമുദായക്കാർക്കും ദളിതർക്കും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തിൻറെ വിദ്യാഭ്യാസപരമായ അത്യുന്നതിക്കും സാമുദായിക സൗഹാർദ്ദത്തിനും ഈ സ്ഥാപനം ഉതകുന്ന ദീർഘവീക്ഷണമാണ് സ്വാത്വികനും സമാധാന കാംക്ഷിയുമായിരുന്ന അദ്ദേഹത്തെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. മുസ്ലിം പെൺകുട്ടികളെ വിദ്യഭാസത്തിനയക്കുന്നത് അചിന്ത്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിൻറെ പ്രേരണയും പ്രയത്നവും ഈ മേഖലയിൽ ഉണ്ടാക്കിയ ചലനം അവിസ്മരണീയമാണ്. മുസ്ല്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിൻറെ പുത്രനും 12 വർഷത്തോളം സ്കൂളിലെ പ്രധാനാധ്യാപകനുമായിരുന്ന ശ്രീ എ.കെ അബ്ദുൽസലാം മാസ്റ്റർ പദവി ഏറ്റെടുത്തു. പ്രതിബദ്ധതയോടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ ശ്രമഫലമായി സ്കൂളിൻറെ നിലവാരങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. സലാം മാസ്റ്ററുടെ നിര്യാണത്തിനു ശേഷം 2008 മുതൽ ശ്രീമതി ആയിഷ കെ.കെ മാനേജരായി തുടരുന്നു. കുട്ടികളുടെ നിലവാരത്തിന് ഊന്നൽ നൽകി കാലോചിതമായി മാറേണ്ട ഭൗതിക സാഹചര്യങ്ങൾക്ക് വ്യക്തമായ പദ്ധതിയുടെ തുടർനടപടിയുമായി മുന്നോട്ട് പോവുന്നു. സ്കൂളിൽ ലഭ്യമായ റിക്കാർഡുകൾ അനുസരിച്ച് ശ്രീ എം മാധവൻ നായർ ആയിരുന്നു പ്രാരംഭ കാലത്തെ പ്രധാന അധ്യാപകൻ. തുടർന്ന് സർവ്വ ശ്രീ എം.പെരവൻ, കെ കൃഷ്ണൻ നായർ, ടി കെ അബ്ദുല്ല, പി മൊയ്തീൻ, കെ ഗോപാലൻ, പിടി കുഞ്ഞീബി, എ കെ അബ്ദുസ്സലാം, കെ സരസ്വതി അമ്മ, വിസി അബ്ദുൽഹമീദ്, എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഈ വിദ്യാലയം. ഇപ്പോഴത്തെ പ്രധാനാധ്യാപികയായ എ ഷഹനാസ് 1-5-2013 ലാണ് ഈ പദവി ഏറ്റെടുത്തത്. ഈ കാലയളവിൽ സുദീർഘമായ 35 വർഷത്തോളം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ ടികെ അബ്ദുള്ള മാസ്റ്റർ ഈ പ്രദേശത്തെ മിക്ക പേരുടെയും ഗുരുനാഥനാണ്.ലഭ്യമായ രേഖകൾ പ്രകാരം ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാർത്ഥി യശ:ശരീരനായ എടോത്ത് വാപ്പാലിയാണ് . 1930 ൽ ആയിരുന്നു അദ്ദേഹത്തിൻറെ സ്കൂൾ പ്രവേശനം. ഇന്നേവരെ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഏകാവലംബമായി വർത്തിച്ചത് ഗ്രാമ പ്രതിപമെന്ന് വിശേഷിപ്പിക്കാവുന്ന ഈ വിദ്യാലയമാണ്. മാത്രമല്ല ഇവിടെ നടന്ന സാംസ്കാരികവും സാമുദായികവുമായ എല്ലാ പ്രവർത്തനങ്ങൾക്കും വേദിയായിരുന്നത് ഈ വിദ്യാലയമാണ്. പ്രൊഫസർ കെ ജി സയ്യദീൻ വിഭാവനം ചെയ്ത കമ്മ്യൂണിറ്റി സ്കൂൾ എന്ന സങ്കല്പത്തിന് ഈ സ്ഥാപനം നിദർശനമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പല പ്രഗൽഭമധികളും ഈ സ്ഥാപനത്തിന്റെ സംഭാവനകളാണ്. ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമായി ഇവിടുത്തെ പല പൂർവ്വ വിദ്യാർത്ഥികളും സേവനമനുഷ്ഠിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോക്ടർ എം വി ഐ മമ്മി, അനസ്തേഷ്യയിൽ പ്രാഗൽഭ്യം നേടിയ ഡോക്ടർ ഗംഗാധരൻ, കേരളത്തിലെ പ്രശസ്ത മനഃശാസ്ത്രജ്ഞനും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോക്ടർ ബാലകൃഷ്ണൻ നമ്പ്യാർ, ചാർട്ടേഡ് അക്കൗണ്ടന്റ് ആയി വ്യക്‌തിമുദ്ര പതിപ്പിച്ച ശ്രീ എം വി കുട്ട്യേമു, എന്നിവർ ആദ്യകാല പൂർവ വിദ്യാർത്ഥികളിൽ പ്രഗൽഭരാണ്. ശേഷം ഈയടുത്തായി ഒരുപാട് ഡോക്ടർസ്, എഞ്ചിനീർസ് , അധ്യാപകരും ഉദ്യോഗസ്ഥരുമായി നിരവധി പേരെ സമൂഹത്തിന് സംഭാവന ചെയ്യാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 2013 ലാണ് സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കമിടുന്നത്. പ്രീപ്രൈമറി മുതൽ നാലു വരെ 125 കുട്ടികളും പ്രധാനാധ്യാപികയും അടക്കം സ്ഥിരോൽസാഹികളും പ്രതിബദ്ധതയുള്ളവരുമായ 7 സ്കൂൾ അദ്ധ്യാപകരും 2 പ്രീപ്രൈമറി അധ്യാപകരുമാണ്ഇന്ന് ഈ വിദ്യാലയത്തിലുള്ളത്. രാഷ്ട്രം വിഭാവനം ചെയ്ത മതേതര സങ്കൽപ്പങ്ങൾക്ക് അനുസൃതമായിട്ടാണ് ഇതിന്റെ ദൈനംദിന പ്രവർത്തനങ്ങൾ.
News & Events
- Online class November 4, 2020
- Lorem ipsum dolor sit amet December 29, 2014
- Phasellus gravida bibendum February 2, 2014
- Nvarius nibh sed dictum hendrerit January 15, 2014
- Cras porttitor velit eu sem January 15, 2014
OUR CLASSES
Madavoor North, where all children, parents, staff and other grownups work together
as part of a positive and supportive learning environment.
Campus English System
Sports & Badminton Academy
Drawing Lessons
Music Lessons
Enquire Now
Locate Us
How To Start
Madavoor North AMLPS
Madavoor Mukku
Calicut Dt
Tel: 04952963268
Cell : 9447636061